Wednesday, 23 November 2011

ആര്‍ട്ട് അറ്റാക്ക്

ശിവരാമന്‍ റോ‍ഡിന്റെ വെളിച്ചം കുറഞ്ഞ അരികിലൂടെ പതുക്കെ വീട്ടിലേക്ക് നടന്നു. വാടക വീടായതുകൊണ്ട് പാര്‍പ്പിടത്തിലേക്കുള്ള വഴി ഇടയ്ക്കിടെ മാറികൊണ്ടിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറ്റുമ്പോള്‍ മേല്‍വിലാസവും വഴികളും കാഴ്ചളും മാറുന്നു നഗരത്തില്‍ വന്നിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും അയാള്‍ക്കിതുവരെ തലചായ്ക്കാന്‍ സ്വന്തമായൊരിടമില്ല.

അല്ലെങ്കില്‍ സ്വന്തമെന്നു പറയാന്‍ എന്താണുള്ളത് ? ഇല്ലാത്തതിന്റെ ലിസ്റ്റ് നാള്‍ക്കുനാള്‍ നീണ്ടു വരികയാണ്.

സന്ധിവാതം വന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളുമുണ്ട്. ബാക്കിയെല്ലാം ഒന്നുകില്‍ വാടകയ്ക്കെടുത്തതോ അല്ലെങ്കില്‍ പണയം വച്ചതോ ആണ്.മാസത്തവണകള്‍ അടച്ചു തീര്‍ക്കാന്‍ വൈകിയതുകാരണം ഇന്‍സ്റ്റാള്‍മെന്റില്‍ വാങ്ങിയ ഫ്രിഡ്ജ് ഡീലറുടെ ഗുണ്ടകള്‍ വന്ന് ബലമായെടുത്തുകൊണ്ടുപോയി. ലഷ്മി അയല്‍ക്കാരോടു പറഞ്ഞത് കംപ്രസര്‍ ലീക്ക് ചെയ്യുന്നതുകാരണം

ഗ്യാസ് നിറയ്ക്കാന്‍ കൊണ്ടുപോയതാണെന്നാണ്.

നേര് പറഞ്ഞൂടായിരുന്നോ? ഇനിയിപ്പോളെത്ര കളവു പറയേണ്ടി വരും ഈശ്വരാ..........

ഗ്യാസ് നിറച്ച് ഫ്രിഡ്ജ് എന്താ തിരിച്ചുകൊണ്ടുവരാത്തതെന്ന് അയല്‍ക്കാര്‍ ചോദിക്കില്ലേ? അപ്പോളെന്തു പറയും


ഗ്യാസ് ചോര്‍ന്ന് കേടായ ഫ്രിഡ്ജ് പോലെത്തന്നെ നമ്മുടെ ജീവിതം

ലക്ഷമി സാഹിത്യഭാഷയില്‍ അത്രയും പറഞ്ഞിട്ട് ഒരു നെടുവീര്‍പ്പിട്ടു.................



No comments:

Post a Comment