ആശംസ
വീഴ്ചകള്‍ നിരവധി അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു.അനുഭവങ്ങള്‍ വീഴ്ചകളുടെ ആവര്‍ത്തനങ്ങളെ കുറയ്ക്കും.നമ്മുടെ പരാജയങ്ങളും കുറവുകളും സമൂഹത്തെ നിരാശാജന്യമാക്കുന്നതിന് പകരം അനേകര്‍ക്കായുള്ള പാഠപുസ്തകമാക്കി രൂപാന്തരപ്പെടുത്തണം.പരാജയങ്ങളും അസ്വസ്ഥതകളും ജീവിതത്തിന്റെ തിളക്കത്തെ കുറയ്ക്കുന്നതിന് പകരം മിനുസപ്പെടുത്തുന്നതിന് പ്രതിഭാസങ്ങളാക്കി മാറ്റണം.അനുദിന ജീവിതത്തിലെ വിജയ പരാജയങ്ങള്‍ വിശകലനം ചെയ്തു അതിനെ ക്രിയാത്മകതലത്തിലേക്ക് എത്തിക്കുക.ജീവിതാനുഭവങ്ങളെ വിജയം പരാജയംഎന്ന് വെര്‍തിരിക്കുന്നതിനു പകരം , ഞാന്‍ പഠിച്ചതും മറ്റുള്ളവര്‍ക്ക് പഠിക്കാനായി അവശെഷിപ്പിക്കുന്നതും എന്ന് വേര്‍തിരിച്ച് കാണുന്നതാണ് ഉചിതം.
ധാര്‍മ്മിക ഹൃദയമാണ് വ്യക്തിയെ ഉത്തമ ജീവിതം നയിക്കാന്‍ സഹായിക്കുന്നത്. കണ്‍ഫ്യൂഷസ് മാനവ ജീവിതത്തിന്‍റ ആരോഹണാവരോഹണഘട്ടത്തെ മനോഹരമായി വിശദീകരിച്ച് ഇപ്രകാരം പറയുന്നു. "ലോകത്തില്‍ ധാര്‍മ്മികത ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ അവരുടെ ലോകജീവിതം ക്രമീകരാക്കണം. അതിനായി ആദ്യം അവരുടെ ഗാര്‍ഹിക ജീവിതം ശുദ്ധമാക്കണം. വ്യക്തി ജീവിതം ധാര്‍മ്മികമാകണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ചിന്തകള്‍ സത്യസന്ധമായിരിക്കണം. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി വസ്തുതകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് അന്വേഷിക്കുമ്പോള്‍ ആഗ്രഹങ്ങള്‍ സത്യസന്ധമായി മാറുന്നു.വ്യക്തിജീവിതം മെച്ചപ്പെട്ടാല്‍ ഗാര്‍ഹികജീവിതവും അത് വഴി ലോകജീവിതവും ക്രമീകരിക്കപ്പെടും.അങ്ങനെ സമൂഹത്തില്‍ സമാധാനം നിലനില്‍ക്കും."
ധാര്‍മ്മിക ഹൃദയത്തിന് ഉടമകളായി ഉത്തമജീവിതം നയിച്ച് ലോകസമാധാനത്തിനു വേണ്ടി പരിശ്രമിക്കുന്ന പുതുതലമുറയുടെ ഭാഗമായിത്തീരുവാന്‍ എം.ഡി സ്ക്കൂളിലെ ഓരോ കുട്ടിക്കും കഴിയട്ടെ എന്നാശംസിച്ച് കൊണ്ട്,
സസ്നേഹം
പ്രിന്‍സിപ്പല്‍ ശ്രീ. റെജി എബ്രഹാം
No comments:
Post a Comment