ഉജ്ജയിനിയോട്
വിട
ഉജ്ജയിനിയിലെ
ദിനങ്ങള്‍ക്ക് യാന്തികത
കൈവരുന്നതുപോലെ .
ആവര്‍ത്തനത്തിന്റെ
വിരസത അനുഭവിച്ച് തുടങ്ങിയോ?
അറിവിന്റെ
ആദിത്യ വെളിച്ചത്തോടടിക്കുവാന്‍
ഇനിയും കാതങ്ങളേറെയുണ്ടെന്ന
ഓര്‍മ്മപ്പെടുത്തല്‍ മനസ്സിനെ
മഥിച്ചു കൊണ്ടേയിരിക്കുന്നു......
പലപ്പോഴും
ഞാനൊരു മിന്നാമിനുങ്ങിന്റെ
ഇത്തിരിവെട്ടമായ് ചുരുങ്ങിപ്പോകുന്നതു
പോലെ............
അതെ
, യാത്ര
അനിവാര്യമാണ് .
പ്രകൃതിയുലേക്കുള്ള
തിരിച്ചുപോക്ക് …...........
അനുഭവങ്ങളുടെ
ഒളിമങ്ങാത്തെ
അഗ്നിപാഠങ്ങള്‍
സ്വീകരിക്കുവനൊരു യാത്ര
അതിനുള്ള സമയമെടുക്കുകയാണ്
പൊയേ തീരൂ എത്രയും
അല്ലാ
മനസ്സ് ചിന്താപതത്തിലാണല്ലോ,
കുമാരാ
തോളില്‍
വാത്സല്യത്തിന്റെ കരസ്പര്‍ശമേറ്റ്
തിരിഞ്ഞു സ്വതസിദ്ധമായ
പുഞ്ചിരിയോടെ പുറകില്‍
മഹാരാജന്‍
എന്താണ്
സുഹൃത്തേ വിഷമ വൃത്തത്തിലകപ്പെട്ട
ലക്ഷണമുണ്ടല്ലോ?
സ്ഥലകാലബോധം
പണയപ്പെടുമോ?
ദീര്‍ഘനേരമായി
നാം തന്നെ ശ്രദ്ധിക്കുന്നു
ശരിയാണ് രാജന്‍ ,
വിഷമ
വൃത്തത്തിലകപ്പെട്ടിട്ട്
ദിനരാത്രങ്ങളേറെയായിരിക്കുന്നു
ഇനിയുമറിയിക്കാതെ വയ്യ.
ഉജ്ജയിനി
വിട്ട് പോകുവാനുള്ള എന്റെ
സമയം അതിക്രമിച്ചിരിക്കുന്നു.
ജ്ഞാനതൃഷ്ണയുടെ
അഗ്നിയില്‍ ഞാന്‍ തപിച്ചു
തുടങ്ങിയിരിക്കുന്നു
നമ്മെ
വിട്ട് പോകുകയാണോ,അങ്ങ്
വരരുചിയുടെ അപ്രതീക്ഷിതമായ
ഉത്തരം രാജാവിന്റെ മനസ്സില്‍
നടുക്കം സൃഷ്ടിച്ചു വരരുചിയുടെ
അസാന്നിദ്ധ്യത്തില്‍ താന്‍
തള്ളിനീക്കിയ 41
ദിനരാത്രങ്ങളുടെ
ഭീതിദമായ ഓര്‍മ്മ ആ മുഖത്ത്
നിഴലിച്ചു
രാജന്‍
ഇനിയുള്ള എന്റെ നാളുകള്‍
ദേശാടനത്തിന്റേതാണ് .
എനിക്കറിയാം
, മറ്റാര്‍ക്കും
ലഭിക്കാത്ത അപൂര്‍വ്വങ്ങളായ
സൗഭാഗ്യങ്ങളാണ് എനിക്കായി
അങ്ങ് നല്‍കിക്കൊണ്ടിരിക്കുന്നത്
. എന്നാല്‍
അവയുപേക്ഷിക്കുവാനുള്ള
സമയമായിരിക്കുന്നു ഉജ്ജയിനിയോട്
ഞാന്‍ എക്കാലത്തേക്കുമായി
യാത്ര പറയുകയല്ല തിരുമനസ്സേ
അറിവിന്റെ തൃഷ്ണയായി ആളിക്കത്തുന്ന
ഈ അഗ്നിയടങ്ങുമ്പോള്‍
ഞാനിവിടെയെത്തും ഇപ്പോളെനിക്ക്
വിട നല്‍കിയാലും
വരരുചിയുടെ
ആവശ്യം വിജയസാമ്രാട്ടായ
വിക്രമാദിത്യ ചക്രവര്‍ത്തിയെ
ആശയകുഴപ്പത്തിലാക്കി അദ്ദേഹം
തെല്ലുനേരം നിശബ്ദനായിശേഷം
ഇപ്രകാരം മൊഴിഞ
വരരുചി,അങ്ങേക്കറിയാമല്ലോ?
ക്ഷണനേരം
അങ്ങയെ പിരിഞ്ഞിരിക്കുകയെന്നത്
പോലും ഇന്ന് നമ്മെ സംബന്ധിച്ചടത്തോളം
ഉമിത്തീയില്‍ വെന്തെരിയുന്ന
അനുഭവമാണ് നല്‍കുന്നത് .
എന്നാല്‍
സ്വാര്‍ത്ഥസുഖത്തിനായി
അങ്ങയുടെ ആഗ്രഹങ്ങള്‍ക്ക്
കടിഞ്ഞാണിടാന്‍ നാം
ആഗ്രഹിക്കുന്നില്ല ദേഹം
രണ്ടായാലും നമ്മുടെ ദോഹികള്‍
തമ്മിലുള്ള ഐക്യം എക്കാലവുമുണ്ടാവുമെന്ന്
നമ്മുക്ക് നിശ്ചയമാണ്.അപ്പോള്‍
യാത്രയ്ക്ക്ക്കൊരുങ്ങിക്കൊള്ളൂ.
ഭട്ടിയൊട്
തന്റെ ആവശ്യം എന്താണെന്നറിയിച്ചു
കൊള്ളൂ അയാള്‍ വേണ്ടതൊക്കെയും
ചെയ്തുകൊള്ളും
ഘന
ഗംഭീരമായ വിക്രമാദിത്യ
ശബ്ദത്തില്‍ ആദ്യമായി
ഇടര്‍ച്ചയുടെ സ്വരം വരരുചിയറിഞ്ഞു
അറിഞ്ഞോ
അറിയാതെയോ തന്റെവേര്‍പാട്
രാജഹൃദയത്തെ ആഴത്തില്‍
മുറിപ്പെടുത്തിയിരിക്കുന്നു
. ഈ
ചിന്ത അദ്ദേഹത്തെ വിഷണ്ണനാക്കി.
ഇല്ല
വിധാതാവിന്റെ ഇച്ഛപ്പോലെ
എല്ലാം നടക്കട്ടെ.
അങ്ങനെയോര്‍ത്ത്
സമാധാനിക്കുവാന്‍ അദ്ദേഹം
ശ്രമിച്ചു
സായാഹ്നത്തിലെ
നവരത്ന സദസ്സില്‍ സാഹിത്യമാണ്
ചര്‍ച്ചാവിഷയം കാളിദാസന്‍
തന്റെ പുതിയ രചനുയുടെ അവസാന
മിനുക്ക്പണികള്‍ പൂര്‍ത്തികരിക്കുന്ന
തിരക്കിലാണ് .
കവിയും
കവിതയും മാത്രം നിറഞ്ഞ അപൂര്‍വ്വ
ലോകത്തിലാണദ്ദേഹം
മറ്റ്
ഏഴുപേരും നേരത്തേതന്നെ
തങ്ങളുടെ ഇരിപ്പിടങ്ങളില്‍
സ്ഥാനം പിടിച്ചു കഴിഞ്ഞു
എന്നാല്‍ രാജസിംഹാസനവും
പ്രധാന പണ്ഡിതവര്യന്റെ
ഇരിപ്പിടവും ശൂന്യമായി
നിലകൊണ്ടു
ദൂരെ
കാഹളം
No comments:
Post a Comment