കുസൃതിക്കുരുക്ക്
i.തല തിരിഞ്ഞവള്‍ എന്നു ആരെ വിളിക്കും ? - ലതയെ ii.കഴുത്തിലണിയാന്‍ പറ്റാത്ത മാല ? - തിരമാല
iii.ഉറുമ്പിനെ കൊണ്ടു നടക്കുന്ന വമ്പന്‍ ? - Elephant
iv.തറയ്ക്കാന്‍ പറ്റാത്ത ആണി ? - ബിരിയാണി
v.പണം ഇരട്ടിപ്പിക്കാന്‍ എളുപ്പ വഴി എന്ത് ? - പണം കണ്ണാടിയുടെ മുമ്പില്‍ വെച്ചാല്‍ മതി
vi.തൊട്ട് കൂട്ടാന്‍ പറ്റിയ സാധനം എന്ത് ? - കാല്‍കുലേറ്റര്‍
vii.ആറിന് മുകളിലെന്തായിരിക്കും ? -പാലം
viii.ആരും പോകാനിഷ്ടപ്പെടാത്ത അറ ? - കല്ലറ
ix.വേനല്‍ക്കാലത്ത് മനുഷ്യനെ താങ്ങുന്ന ഭാരം - സംഭാരം
x.ഇരുട്ടില്‍ സഞ്ചരിക്കുന്ന ജീവി - കള്ളന്‍
xi.മുട്ടയിടാത്ത കിളി - ബസ്സിലെ കിളി
xii.രാമന്‍ തെങ്ങില്‍ കയറിയത് ഭൂതകാലം.
എങ്കില്‍ രാമന്‍ തെങ്ങില്‍ നിന്നും വീഴുന്നത്
ഏതു കാലം ? - കഷ്ടകാലം
xiii.വാഹനവുമായി ബന്ധപ്പെട്ട
ഏതുരൂപം ഏത് ? - break dance
xiv.എങ്ങനെ എഴുതിയാലും ശരിയാകാത്ത വാക്ക്- തെറ്റ്
xv.ആര്‍ക്കും വേണ്ടാത്ത സുഖം ? - അസുഖം
xvi.ജ്യോത്സ്യന്മാര്‍ക്ക് വേണ്ട വടി - കവടി
xvii.ഒരിക്കലും പഴുക്കാത്ത പഴം -ആലിപ്പഴം
xviii.ഏറ്റവും വലിയ ഭാവന - സംഭാവന
xix.മദര്‍ തെരേസയ്ക്ക് പ്രിയപ്പെട്ട വനം - സേവനം
Ajo vinny
VII A
VII A
No comments:
Post a Comment